കണ്ണൂര്‍: ഒമ്പത് ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി.
പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബറിനുള്ളില് സ്പ്രിംഗ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കെ.പി.അലികുഞ്ഞിയെയാണ് 232 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.
അബുദാബിയില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയതായിരുന്നു അലികുഞ്ഞി.
കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദന ഭട്ട്, സൂപ്രണ്ടുമാരായ കെ.സുകുമാരന്‍, സി.വി.മാധവന്, സന്ദീപ്, ഇന്‍സ്പെക്ടര്‍മാരായ യദുകൃഷ്ണ, എന്‍ അശോക് കുമാര്‍, കെ.വി.രാജു, സോനിത് കുമാര്‍, മനീഷ് കുമാര്‍, ഹവില്‍ദാര്‍മാരായ പി.ശ്രീരാജ്, സുമാവതി എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
0 Comments