ചെറുപുഴ: മലയോരത്തെ നടുക്കിയ കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി (74) കൊല്ലപ്പെട്ടിട്ട് 8 വര്‍ഷമായിട്ടും കേസിന് ഒരു തുമ്പും കിട്ടാതെ സി.ബി.ഐ അന്വേഷണസംഘം.
കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം നഷ്ടപ്പെട്ടു എന്നുകരുതിയ ഒരു കടയിലെ സി.സി.ടി.വി ദൃശ്യം കണ്ടെത്തിയത് മാത്രമാണ് കേസന്വേഷണത്തിലെ ഏക പുരോഗതി. എന്നാല്‍ ഇതില്‍ നിന്നും ഒന്നും ലഭിച്ചതായി സൂചനയില്ല. രണ്ടുവര്‍ഷം മുമ്പാണ് സി.ബി.ഐ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയത്.
2012 മാര്‍ച്ച് നാലിന് രാത്രിയിലാണ് വീട്ടില്‍ തനിച്ചു താമസിച്ചിരുന്ന മറിയക്കുട്ടി വീടിനകത്ത് തലയ്ക്കടിയേറ്റ് മരിച്ചത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് വര്‍ഷങ്ങളായി ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. മറിയക്കുട്ടിയുടെ മക്കളുടെ പരാതിയില്‍ ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്.
അയല്‍വാസികളും ബന്ധുക്കളും അടക്കം നൂറിലധികം ആളുകളെ പലതവണ ലോക്കല്‍പോലീസും ക്രൈംബ്രാഞ്ചും ചോദ്യം ചെയ്തിട്ടും തെളിവ് കിട്ടാത്ത സാഹചര്യത്തിലാണ് മക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.
0 Comments