7 വയസുകാരി അപകടത്തില്‍ മരിച്ചു


കണ്ണൂര്‍: മിനിലോറിയിടിച്ച് ഏഴുവയസുകാരി ദാരുണമായി മരണപ്പെട്ടു.
പാനൂര്‍ സെന്‍ട്രല്‍ പുത്തൂര്‍ എ.എല്‍.പി സ്‌കൂളിലെ ഒന്നാംതരം വിദ്യാര്‍ത്ഥി കല്ലുവളപ്പില്‍ പുതിയപറമ്പത്ത് സത്യന്‍-പ്രനിഷ ദമ്പതികളുടെ മകള്‍ അന്‌വിയയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ എട്ടേമുക്കാലോടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി സ്‌കൂളിന് സമീപത്താണ് അപകടമുണ്ടായത്. അമ്മാവനോടൊപ്പം ബൈക്കില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ സമീപത്തെ വളവില്‍ നിന്നും മിനിലോറി ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയുടെ പിന്‍ഭാഗം ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അന്‍വിയ റോഡിലേക്ക് തലയിടിച്ചുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍ അന്‍വിന്‍.

Post a Comment

0 Comments