ജിഎച്ച് എസ് കടമ്പാര്‍ കെട്ടിട, വായനശാല ഉദ്ഘാടനം മാര്‍ച്ച് 7 ന്


മഞ്ചേശ്വരം : കടമ്പാര്‍ ഗവണ്മെന്റ് ഹൈസ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘടനം മാര്‍ച്ച് 7 ന് രാവിലെ 10 മണിക്ക് നടക്കും.
ആര്‍ എം എസ് എ യും കാസര്‍കോട് ഡെവലപ്പ്‌മെന്റ് പാക്കേജും എസ് എസ് എയും സംയുക്തമായി അനുവദിച്ച പുതിയ കെട്ടിട സമുച്ചയ ഉദ്ഘടനത്തില്‍ ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ രാഷ്ട്രീയ സാംസ്‌കാരിക പ്രധിനിധികള്‍ പങ്കെടുക്കും. കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആര്‍ എം എസ് എ കെട്ടിടവും, മഞ്ചേശ്വരം എം എല്‍ എ എം സി കമറുദ്ദീന്‍ കാസര്‍കോട് ഡെവലപ്പ്‌മെന്റ് പാക്കേജ് കെട്ടിടവും, കാസര്‍കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ എസ് എസ് എ കെട്ടിടവും, മീഞ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് ഷുക്കൂര്‍ ഗ്രന്ഥാലയവും ഉദ്ഘാടനം ചെയ്യും. എ കെ എം അഷ്‌റഫ്, ഷാനവാസ് പാദൂര്‍, രാജ്‌മോഹന്‍ ഇപി, നന്ദകുമാര്‍ തുടങ്ങിയവരും പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

Post a Comment

0 Comments