കാഞ്ഞങ്ങാട്: വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം നവീകരണ അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം മാര്‍ച്ച് 6 മുതല്‍ 11 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
6 ന് 8.45 മുതല്‍ രാവിലെ കലവറ നിറയ്ക്കല്‍. വൈകീട്ട് 6 ന് ആചാര്യ വരവേല്പ്. തുടര്‍ന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയര്മാന് രവീശതന്ത്രി കുണ്ടര് അധ്യക്ഷത വഹിക്കും. മാര്‍ച്ച് ഏഴിന് വൈകിട്ട് അഞ്ചിന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തും. മാര്‍ച്ച് എട്ടിന് രാവിലെ 7.40 മുതല്‍ അശ്വത്ഥ ഉപനയനം, സമൂഹം ചണ്ഡിക ഹോമം. മാര്‍ച്ച് 9ന് രാവിലെ 9 30ന് പൊങ്കാല അടുപ്പില്‍ ദീപം തെളിയിക്കല്‍. 11മണിക്ക് പൊങ്കാല നിവേദ്യ സമര്‍പ്പണം . വൈകിട്ട് ആറിനു ഭജന. 10ന് വൈകിട്ട് 5:00 മണി സൈബര്‍ലോകത്ത് കൗമാരം എന്ന വിഷയത്തില്‍ സുരേഷ് ബാബു കണ്ണൂര്‍ പ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് ഭജന. 11 ന് രാവിലെ അഷ്ട ബന്ധ ക്രിയാ, കുംഭ കലശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം . വൈകിട്ട് 5. 30ന് ഭജന .രാത്രി ഒമ്പതിന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ശ്രീകാന്ത് നയിക്കുന്ന ഗാനമേള.വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മന്‍ രവീശതന്ത്രി കുണ്ടാര്‍ ,വര്‍ക്കിംഗ് ചെയര്‍മാര്‍ യു.നാരായണന് നായര്‍, ജനറല്‍ കണ്‍വീനര്‍ എം.ശങ്കരന് വാഴക്കോട് ,ക്ഷേത്രം പ്രസിഡണ്ട് എം.രാജന് കാരാക്കോട്, ജോ. കണ്‍വീനര്‍ ഗോപാലന് പനങ്ങാട്, പബ്ലിസിറ്റി കണ്‍വീനര്‍ ഉണ്ണികൃഷ്ണന് ഗതിക്കുണ്ട് എന്നിവര്‍ സംബന്ധിച്ചു.
0 Comments