കോഴിയിറച്ചി വില 50 രൂപ


കാഞ്ഞങ്ങാട്: പക്ഷിപ്പനിയും കൊറോണ വൈറസും കോഴി വ്യവസായ മേഖലയുടെ നട്ടെല്ലൊടിച്ചു.
കിലോയ്ക്ക് 35 രൂപമുതല്‍ 40 രൂപക്കുവരെയാണ് മൊത്തവ്യാപാരികള്‍ ചില്ലറ വ്യാപാരികള്‍ക്ക് കോഴികളെ നല്‍കുന്നത്. ചില്ലറവ്യാപാരികള്‍ കിലോയ്ക്ക് 50 രൂപക്ക് വില്‍ക്കും. വില ഇത്രമാത്രം ഇടിഞ്ഞിട്ടും കോഴിവില്‍പ്പന നാലിലൊന്നായി കുറഞ്ഞു. കൊറോണ വൈറസ് ഭീതി പടര്‍ന്നതോടെ ഹോട്ടലുകളില്‍ കച്ചവടം നന്നായി കുറഞ്ഞിട്ടുണ്ട്. പല ഹോട്ടലുകളും കോഴി വാങ്ങുന്നത് പകുതിയായി കുറച്ചു. കോഴിഫാം ഉടമകളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. കോഴിക്ക് വിലകുറഞ്ഞാലും കോഴിത്തീറ്റ, വൈദ്യുതി, കൂലി തുടങ്ങിയവയ്ക്ക് കുറവില്ല. പല കോഴി ഫാമുകളും വൈകാതെ അടച്ചിടും. മുട്ടവ്യാപാരവും പകുതിയായികുറഞ്ഞു.

Post a Comment

0 Comments