ചിറ്റാരിക്കാല്‍ ബൈപാസിന് 40 ലക്ഷം രൂപ


കാസര്‍കോട്: കണ്ണൂര്‍ -കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കാല്‍- ചെറുപുഴ മലയോര ഹൈവെയോട് ചേര്‍ന്നാണ് ചിറ്റാരിക്കാല്‍ ബൈപാസ് നിര്‍മ്മിച്ചിരിക്കുന്നത്.
ചിറ്റാരിക്കാല്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എം രാജഗോപാലന്‍ എം എല്‍ എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപയാണ് ബൈപ്പാസിനായി അനുവദിച്ചത്. പാലവും കലുങ്കും 400 മീറ്റര്‍ റോഡും ചേര്‍ന്നതാണ് ബൈപാസ് റോഡ്.
ചിറ്റാരിക്കാല്‍ ബസ് സ്റ്റാന്റിനു സമീപം കുരിശ്ശുപള്ളിക്ക് എതിരെനിന്ന് ടൗണിലേക്ക് കടക്കാതെ ചെറുപുഴ റോഡിലേക്ക് ബന്ധിപ്പിക്കുന്ന വിധമാണ് ബൈപാസ് തയ്യാറായിരിക്കുന്നത്.

Post a Comment

0 Comments