സ്വര്‍ണ വില പവന് 32,320 രൂപ


കാഞ്ഞങ്ങാട്: സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ്. റെക്കോര്‍ഡുകള്‍ ഭേതിച്ചുള്ള മുന്നേറ്റമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. പവന് ഇന്ന് 400 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 32,320 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പവന് 80 രൂപയുടെ നേരിയ വിലക്കുറവിന് ശേഷമാണ് ഇന്ന് കനത്ത വിലക്കയറ്റമുണ്ടായത്. കോവിഡ് 19 വൈറസ് ബാധയെത്തുടര്‍ന്ന് ലോക രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ക്കു പിന്നാലെയാണ് സ്വര്‍ണവില ഉയരുന്നത്.

Post a Comment

0 Comments