നികുതി പിരിവ് ഏപ്രില്‍ 30 വരെ നീട്ടി


തിരുവനന്തപുരം: സംസ്ഥാനത്തെ വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനുമുളള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടിയതായി മന്ത്രി എ സി മൊയ്തീന്‍ അറിയിച്ചു. നേരത്തെ മാര്‍ച്ച് 31 ന് മുമ്പ് വസ്തു നികുതികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പിരിച്ചെടുക്കണമെന്ന വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശമാണ് പിന്‍വലിച്ചത്.
കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. നികുതി പിരിവിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നുളള നിര്‍ദ്ദേശമാണ് നേരത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുളള അവസാന തീയതിയും ഏപ്രില്‍ 30 ലേക്ക് നീട്ടിയിട്ടുണ്ട്.

Post a Comment

0 Comments