ഉത്സവപറമ്പില്‍ സംഘര്‍ഷം: 3 പേര്‍ക്ക് പരിക്ക്, 20 ഓളം പേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: പുതുക്കൈ മണ്ഡലം വനശാസ്താക്ഷേത്ര ഉത്സപ്പറമ്പില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 20 ഓളം പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പുതുക്കൈ കോട്ടക്കുന്നിലെ കൃഷ്ണന്റെ മകന്‍ ഹരികൃഷ്ണന്‍(21), സുഹൃത്തുക്കളായ ശ്രീനാഥ്, റെജിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കെ.ടി.ബിജു, ലക്ഷംവീട് കോളനിയിലെ അജിത്ത്, പ്രകാശന്‍, രമേശന്‍, അനീഷ്, പ്രകാശന്‍ തുടങ്ങി കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. പുതുക്കൈയില്‍ ഉള്ളവരും ചേടീറോഡിലുള്ളവരും തമ്മില്‍ നേരത്തെ വൈരാഗ്യത്തിലായിരുന്നുവത്രെ. ഇന്നലെ ഉത്സവപ്പറമ്പിലെത്തിയപ്പോള്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റം നടത്തുകയായിരുന്നു. ഇതിനിടയില്‍ കല്ല്, വടി തുടങ്ങിയവ ഉപയോഗിച്ച് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് അടിയേറ്റവര്‍ പറഞ്ഞു.

Post a Comment

0 Comments