മലയോരഹൈവേ ഉദ്ഘാടനം 21 ന്


ചെറുപുഴ: മലയോര ഹൈവേയുടെ ഉദ്ഘാടനം മാര്‍ച്ച് 21 ന് രാവിലെ 10നു ചെറുപുഴ ബസ് സ്റ്റാന്‍ഡ് പരിസരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.
പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ അധ്യക്ഷനാകും.ധനകാര്യ വകുപ്പുമന്ത്രി തോമസ് ഐസക്ക്, എംപിമാരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.സുധാകരന്‍, എംഎല്‍എമാരായ സി.കൃഷ്ണന്‍, കെ.സി.ജോസഫ്, സണ്ണി ജോസഫ് മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. മലയോര ഹൈവേയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സംഘാടക സമിതി രൂപീകരണ യോഗം സി. കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി.നൂറുദ്ദീന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്ത്, വൈസ് പ്രസിഡന്റ് ഡെന്നി കാവാലം, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് മുള്ളന്‍മട, പഞ്ചായത്ത് അംഗം വി.കൃഷ്ണന്‍, സി.സത്യപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments