തെയ്യംകെട്ട് മഹോത്സവം 2021 ആലോചനാ യോഗം ഭക്തിസാന്ദ്രമായി


പള്ളിക്കര: കുന്നത്ത് കോതോര്‍മ്പന്‍ തറവാട് താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം 2021 ല്‍ നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന് മുന്നോടിയായുള്ള ആലോചനായോഗം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു.
ഉത്സവത്തിന്റെ ഭാഗമായി ഫണ്ട് ശേഖരണ കമ്മിറ്റി വിപുലീകരിക്കുന്നതിനും മറ്റ് ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടിയാണ് പാലക്കുന്ന് ഭഗവതി ക്ഷേത്രം കഴകം, കീക്കാനം പ്രാദേശിക സമിതിയുടെയും നാട്ടുകാരുടെയും കുന്നത്ത് കോതോര്‍മ്പന്‍ തറവാടംഗങ്ങളുടെയും ആലോചനാ യോഗം ചേര്‍ന്നത്.യോഗം ഫണ്ട് ശേഖരണ കമ്മിറ്റി പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കുന്നത്ത് കോതോര്‍മ്പന്‍ തറവാട് പ്രസിഡന്റ് കെ.കേളു, പാലക്കുന്ന് ക്ഷേത്രം കഴകം, കീക്കാനം പ്രാദേശിക സമിതി പ്രസിഡന്റ് ബി.ഭാസ്‌ക്കരന്‍, കീക്കാനം അരയാലിങ്കാല്‍ വിഷ്ണുക്ഷേത്രം പ്രസിഡന്റ് എം.നാരായണന്‍ നായര്‍, ആലക്കോട് മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് കൃഷ്ണന്‍ ചെറൂട്ട, വാര്‍ഡ് മെമ്പര്‍മാരായ പി.വി.അമ്പൂഞ്ഞി, കെ.മാധവന്‍, പട്ടറച്ചാല്‍ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ് പി.നാരായണന്‍, പാലക്കുന്ന് ക്ഷേത്രകഴകം പ്രസിഡന്റ് ബാലകൃഷ്ണന്‍, കീക്കാനം വിഷ്ണുമൂര്‍ത്തി ക്ഷേത്രം സെക്രട്ടറി, പ്രസിഡന്റ് തുടങ്ങി നാട്ടുകാരും തറവാട്ടംഗങ്ങളും സംബന്ധിച്ചു.
തുടര്‍ന്ന് നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണവും 200 ഃ 100 മീറ്ററില്‍ വെള്ളിയും, 4 : 400 മീറ്ററില്‍ വെങ്കലവും ലഭിച്ച് കാനഡയില്‍ നടക്കുന്ന ലോക മാസ്‌റ്റേഴ്‌സ് ടീമില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടിയ കുന്നത്ത് കോതോര്‍മ്പന്‍ തറവാട്ടംഗം അഭിലാഷിനെ ആലക്കോട് നടിച്ചാല്‍ കുടുംബവും കുന്നത്ത് കോതോര്‍മ്പന്‍ തറവാട് ഭരണസമിതിയും ആദരിച്ചു. രാജീവന്‍ തോട്ടത്തില്‍ സ്വാഗതവും കുന്നത്ത് കോതോര്‍മ്പന്‍ തറവാട് സെക്രട്ടറി സന്തോഷ് മാനടുക്കം നന്ദിയും പറഞ്ഞു.

Post a Comment

0 Comments