മക്കളെ ഉപേക്ഷിച്ച യുവതി 19 പവനും പതിനായിരം രൂപയുമായി ഒളിച്ചോടി


കാസര്‍കോട്: എട്ടും പതിമൂന്നും വയസുള്ള മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് യുവതി ഓട്ടോഡ്രൈവറോടൊപ്പം ഒളിച്ചോടി.
കുമ്പള ബംബ്രാണയിലെ അണ്ടിത്തടുക്കയില്‍ റസീന (34)യാണ് കുമ്പളയിലെ ഓട്ടോഡ്രൈവറോടൊപ്പം ഒളിച്ചോടിയത്. ഞായറാഴ്ച വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി തിരിച്ചെത്താതിനെതുടര്‍ന്ന് ഭര്‍ത്താവ് മുറി പരിശോധിച്ചപ്പോഴാണ് 19 പവനും പതിനായിരം രൂപയും കാണാനില്ലെന്നറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഒളിച്ചോടിയതാണെന്ന് മനസിലായത്. ഇരുവരും കര്‍ണ്ണാടകയിലുള്ളതായാണ് സൂചന.

Post a Comment

0 Comments