കോവിഡ്19: ബാറുകളും ബീവറേജും അടക്കണമെന്ന് ഐഎംഎ


തിരുവനന്തപുരം: കോവിഡ് 19 വൈറസ് ഭീഷണി അതിജീവിക്കാന്‍ സംസ്ഥാനത്തിനു മുന്നില്‍ കര്‍ശന നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ബാറുകളും സര്‍ക്കാരിന്റെ മദ്യവില്‍പ്പന ഔട്ട്‌ലെറ്റുകളും ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങള്‍ അടച്ചിടണമെന്ന വിലയിരുത്തലാണ് ഐഎംഎ കേരള സംസ്ഥാന ശാഖയുടെ കൊറോണ കണ്‍ട്രോള്‍ സെല്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
ആളുകള്‍ കൂട്ടം കുടുന്നത് ഒഴിവാക്കുകയും വീടിന് പുറത്തേയ്ക്കുള്ള യാത്രകള്‍ കഴിവതും ഒഴിവാക്കുക എന്നിങ്ങനെ നിര്‍ദ്ദേശങ്ങളും യോഗം വിലയിരുത്തി. മതപരമായ ആചാരങ്ങളുടെ ഭാഗമായി ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളണമെന്നും യോഗം വിലയിരുത്തി.
സമൂഹത്തില്‍ ഇടനീളം രോഗം വ്യാപകമാകുന്ന അവസ്ഥ ഉണ്ടാകാന്‍ ഇടയുള്ളതായും വിദഗ്ധര്‍ അഭിപ്രായം ഉയര്‍ത്തി. ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും എടുത്തുകാട്ടിയ ഐഎംഎ മാസ്‌ക് ഉപയോഗത്തില്‍ നിലവിലുള്ള ആശയക്കുഴപ്പം ഒഴിവാക്കേണ്ടതാണെന്നും യോഗം പറഞ്ഞു. രോഗലക്ഷണം ഉള്ളവരും, രോഗിയെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാരുമാണ് മാസ്‌ക് നിര്‍ബന്ധമായി ഉപയോഗിക്കേണ്ടത്.

Post a Comment

0 Comments