ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത് 19,530 വിദ്യാര്‍ത്ഥികള്‍


കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 10 ന് ആരംഭിക്കും. 19,530 കുട്ടികളാണ് ആകെ പരീക്ഷ എഴുതുന്നത്. ആണ്‍ കുട്ടികളാണ് കൂടുതല്‍. 10,121 ആണ്‍കുട്ടികളും 9,409 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. കനത്ത ചൂടിനെ തുടര്‍ന്ന് ഇപ്രാവശ്യം രാവിലെ 10 മണിക്കാണ് പരീക്ഷ ആരംഭിക്കുന്നത്.
മലയാളം, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളിലുള്ള പരീക്ഷകള്‍ക്ക് ഒന്നര മണിക്കൂര്‍ വീതവും, കണക്ക്, ഫിസിക്‌സ്, ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് രണ്ട് മണിക്കുറുമാണ് അനുവദിച്ച സമയം. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 5668 ആണ്‍കുട്ടികളും 5092 പെണ്‍കുട്ടികളുമടക്കം 10760 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഗവ. സ്‌കൂളുകളില്‍ 2664 ആണ്‍കുട്ടികളും 2632 പെണ്‍കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 2192 ആണ്‍കുട്ടികളും 1898 പെണ്‍കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 807 ആണ്‍കുട്ടികളും 562 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ നായന്മാര്‍മൂല ടി ഐ എച്ച് എച്ച് എസിലാണ് പരീക്ഷ എഴുതുന്നത്.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 4317 പെണ്‍കുട്ടികളും 4457 ആണ്‍കുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കുളിലാണ് പരീക്ഷ എഴുതുന്നത്. ഇവിടെ 408 കുട്ടികളാണ് പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്. തുരുത്തി റൗളത്തുല്‍ ഉലൂം എച്ച് എച്ച് എസില്‍ 12 കുട്ടികള്‍ മാത്രമാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ നടത്തിപ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വിദ്യാഭ്യാസ വകുപ്പധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments