പരപ്പ: പരപ്പയില്‍ ബസ്റ്റാന്റ് നിര്‍മ്മിക്കാന്‍ കിനാനൂര്‍-കരിന്തളം ഗ്രാമ പഞ്ചായത്ത് 1.64 കോടി രൂപ ബഡ്ജറ്റില്‍ നീക്കിവെച്ചു.
പരപ്പ ടൗണില്‍ ഹൈസ്കൂളിനും പെട്രോള്‍ പമ്പിനും സമീപത്തെ 58 സെന്റ് സ്ഥലത്താണ് 2 കോടി രൂപാ ചിലവില്‍ ബഹുനില ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുക. ഇതിന് സംസ്ഥാന ടൗണ്‍ പ്ലാനിംഗ് കമ്മറ്റിയുടെ അംഗീകാരവും ലഭിച്ചു. വൈസ് പ്രസിഡണ്ട് വി.ബാലകൃഷ്ണന് അവതരിപ്പിച്ച ബഡ്ജറ്റില്‍ ഭവന നിര്‍മ്മാണം. ഭവനം വാസയോഗ്യമാക്കല്‍ എന്നിവക്ക് 13050000 രൂപയും ആരോഗ്യമേഖല, മരുന്ന്, ഭൗതിക സൗകര്യങ്ങള്‍ എന്നിവയ്ക്ക് 3800000 രൂപയും നീക്കിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസ അനുബന്ധപരിപാടികള്‍ക്ക് 1200000 രൂപയും, തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ 900000 രൂപയും, അംഗണ്വാടികള്ക്കായി 1100000 രൂപയും നീക്കിവെച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല അധ്യക്ഷം വഹിച്ചു.
0 Comments