14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ കേസ്


കാസര്‍കോട്: ഓര്‍ഫനേജ് വിദ്യാര്‍ത്ഥിയായ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.
പരപ്പനങ്ങാടിയില്‍ ഓര്‍ഫനേജില്‍ താമസിച്ചുപഠിക്കുന്ന 14 കാരനെ പരപ്പനങ്ങാടിയിലെ ആളൊഴിഞ്ഞ പറമ്പിലും തിരുവനന്തപുരത്ത് കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍വെച്ചും പലവട്ടം പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് അര്‍ഷിദ്(32)നെതിരെയാണ് പോലീസ് കേസെടുത്തത്. പീഡനത്തിനിരയാക്കിയ വിവരം കുട്ടി വീട്ടിലെത്തി ബന്ധുക്കളോട് പറയുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

Post a Comment

0 Comments