മാര്‍ച്ചും ധര്‍ണ്ണയും മാര്‍ച്ച് 11 ന്


കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ അവഗണയ്ക്കും വഞ്ചനയ്ക്കുമെതിരെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായി മാര്‍ച്ച് 11 ന് കാസര്‍കോട് കളക്ടറേറ്റിലേക്ക് പെന്‍ഷന്‍കാര്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.
11-ാം പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പെന്‍ഷന്‍കാര്‍ കലക്ടറേറ് മാര്‍ച്ച് നടത്തുന്നത്. പ്രക്ഷോഭ പരിപാടി വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. 11 ന് രാവിലെ 10. 30 ന് കാസര്‍കോട് ഗവ. കോളേജ് പരിസരത്ത് നിന്നും മാര്‍ച്ച് ആരംഭിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഇ ടി സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി സി സുരേന്ദ്രന്‍ നായര്‍ സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. സി പ്രേമരാജന്‍, പാലേരി പദ്മനാഭന്‍, വി കൃഷ്ണന്‍, കെ വി രാഘവന്‍, എ രാധകൃഷ്ണന്‍ നായര്‍, പി എ ജോസഫ്, സി രത്‌നാകരന്‍, കെ വി കുഞ്ഞികൃഷ്ണന്‍, പി പി കുഞ്ഞമ്പു, കെ എം വിജയന്‍, എം കുഞ്ഞാമിന, ഡോ പി വി പുഷ്പജ,കെ പി മുരളീധരന്‍, കെ വി ദാമോദരന്‍, കെ ജെ തോമസ്, ജി മുരളീധരന്‍, രത്‌നാകരന്‍, എ വി പദ്മനാഭന്‍, പി പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments