പാനുമായി ആധാര്‍ ഉടന്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ


ന്യൂഡല്‍ഹി : ഈ മാസം 31 ന് ഉള്ളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും.
പ്രവര്‍ത്തന യോഗ്യമല്ലാതാകുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയും തുക പിഴയായി നല്‍കേണ്ടി വരിക. ബാങ്ക് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണ് ഇത്. ആദായ നികുതി വകുപ്പ് 272 ബി പ്രകാരമാണ് പിഴ അടയ്‌ക്കേണ്ടത്. ബാങ്കില്‍ 5,0000 രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ നല്‍കേണ്ടി വരും. അസാധുവായ പാന്‍ ഓരോ തവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴ നല്‍കേണ്ടി വരും.
അതേസമയം, ബാങ്ക് അക്കൗണ്ട് തുടങ്ങാനോ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനോ ഐഡി പ്രൂഫായി നല്‍കിയിട്ടുള്ളവര്‍ക്ക് ഈ പിഴ ബാധകമാകില്ല. എന്നാല്‍, ആധാറുമായി ബന്ധിപ്പിച്ചാല്‍ ഉടന്‍ പാന്‍ പ്രവര്‍ത്തനയോഗ്യമാകും. അതിന് ശേഷമുള്ള ഇടപാടുകള്‍ക്ക് പാന്‍ നല്‍കിയാല്‍ പിഴ നല്‍കേണ്ടതുമില്ല. പ്രവര്‍ത്തന യോഗ്യമല്ലാത്ത പാന്‍ കൈവശമുള്ളവര്‍ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല.

Post a Comment

0 Comments