ആസ്പയര്‍ സിറ്റി അഖിലേന്ത്യാ സെവന്‍സ് ബാവ നഗര്‍ ക്വാര്‍ട്ടറില്‍ കടന്നുകാഞ്ഞങ്ങാട്.ഐങ്ങോത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവ ഗ്രൗണ്ടില്‍ കൊടിയേറിയ ആസ്പയര്‍ സിറ്റി എം എഫ് എ അംഗീകൃത അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ബ്രദേഴ്‌സ് ബാവാനഗര്‍ ക്വാര്‍ട്ടറില്‍ കടന്നു.
കോക്കോയി കഫെ മൊഗ്രാല്‍ ബ്രദേഴ്‌സ് മൊഗ്രാലിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാവനഗര്‍ ക്വാര്‍ട്ടറിലേക്ക് ബര്‍ത്ത് നേടിയത്. ബാവാനഗറിന്റെ മോമോയും എഡ്വേര്‍ഡും കോക്കോയി കഫെയും മൊഗ്രാല്‍ ബ്രദേഴ്‌സ് മൊഗ്രാല്‍ പോസ്റ്റിലേക്ക് തുടരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
സുന്ദരമായ പാസുകള്‍കൊണ്ട് നിറഞ്ഞാടിയ ബാവ നഗറിന്റെ താരങ്ങള്‍ തൊടുത്തുവിട്ട ഷോട്ടുകള്‍ പോസ്റ്റ് ബാറില്‍ തട്ടി അകന്നുകൊണ്ടേയിരുന്നു.
കോക്കോയി കഫെ മൊഗ്രാല്‍ ബ്രദേഴ്‌സ് മൊഗ്രാല്‍ വെള്ള ചീമ എന്ന പട നായകന്റെ നേതൃത്വത്തില്‍ ബാവ നഗര്‍ ഗോള്‍ മുഖത്ത് തുടരെ മിന്നലാക്രമങ്ങള്‍ നടത്തി. ഗോള്‍ നേടിയിട്ടും അടങ്ങിയിരിക്കാന്‍ ബാവാനഗര്‍ താരങ്ങള്‍ ഒരുക്കമല്ലായിരുന്നു. മൊഗ്രാല്‍ ബ്രദേഴ്‌സ് പ്രതിരോധം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കളി അവസാനിക്കുമ്പോള്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാവാനഗര്‍ വിജയിച്ചു.

Post a Comment

0 Comments