ശബരിമല കേസ്: വിശാലബെഞ്ചിനെ എതിര്‍ത്ത് നരിമാനും കപില്‍ സിബലും


ദില്ലി: ശബരിമല വിഷയത്തില്‍ വിശാലബെഞ്ചിനെ എതിര്‍ത്ത് ഫാലി എസ് നരിമാന്‍. പുനപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിന് വിട്ടിട്ടില്ലെന്ന് നരിമാന്‍ വാദമുയര്‍ത്തി. നിയമപ്രശ്‌നം ഉയര്‍ത്തുന്ന ഹര്‍ജികളിലാണ് കോടതി ഇടപെടേണ്ടതെന്നും നരിമാന്‍ ചൂണ്ടിക്കാട്ടി. പുനഃപരിശോധന ഹര്‍ജികളില്‍ കോടതിക്ക് എടുക്കാവുന്ന തീരുമാനം പരിമിതമെന്ന് ഫാലി എസ് നരിമാന്‍ കോടതിയില്‍ പറഞ്ഞു . യുവതി പ്രവേശനവിധി ശരിയെന്നോ തെറ്റെന്നോ ആണ് കോടതി പറയേണ്ടതെന്നും ഫാലി എസ് നരിമാന്‍ കൂട്ടിച്ചേര്‍ത്തു.
ശബരിമല യുവതി പ്രവേശന കേസില്‍ വിശാല ബെഞ്ച് വാദം കേള്‍ക്കേണ്ടതിനായി അഭിഭാഷകര്‍ തയ്യാറാക്കിയ പരിഗണന വിഷയങ്ങളെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. വിഷയങ്ങള്‍ കോടതി പുനര്‍നിശ്ചയിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. പുനഃപരിശോധന ഹര്‍ജികളല്ല പരിഗണിക്കുന്നത് ഭരണഘടന വിഷയങ്ങളാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം വിശാലബെഞ്ച് രൂപീകരിച്ചതിനെ കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചു.
എന്നാല്‍ ശബരിമല വിഷയത്തില്‍ വിശാലബെഞ്ചിനെ നരിമാന്‍ എതിര്‍ത്തു. വിശാലബെഞ്ച് രൂപീകരിച്ചതിനെ എതിര്‍ത്ത് കപില്‍ സിബലും എതിര്‍ത്തു. കേസ് വിശാല ബെഞ്ചിന് വിട്ടതില്‍ കോടതിയില്‍ തര്‍ക്കം . വിശാല ബെഞ്ചിന് വിട്ടതിലെ നിയമപ്രശ്‌നം ഉന്നയിച്ച് അഭിഭാഷകര്‍ . സ്വന്തം നിലയ്ക്ക് കോടതിയില്‍ ഹാജരായാണ് നരിമാന്റെ ഇടപെടല്‍. ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ അന്തിമവിധി അഞ്ചംഗബഞ്ച് പറയും. അഞ്ചംഗബഞ്ച് ഉന്നയിച്ച ചോദ്യങ്ങള്‍ മാത്രമേ 9 അംഗബഞ്ച് പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Post a Comment

0 Comments