നീലേശ്വരം, ഹോസ്ദുര്‍ഗ് എസ്.ഐമാര്‍ക്ക് സ്ഥലംമാററം


നീലേശ്വരം: ഹോസ്ദുര്‍ഗ് എസ്.ഐ മുകുന്ദനെ നീലേശ്വരം എസ്.ഐയായും നീലേശ്വരത്തുനിന്നും രാജീവനെ കുമ്പളയിലേക്കും സ്ഥലം മാറ്റി.
കണ്ണൂര്‍ ഡി.ഐ.ജി റെയ്ഞ്ചിലെ 11 എസ്.ഐമാര്‍ക്കാണ് സ്ഥലംമാറ്റം. കുമ്പളയില്‍ നിന്നും രത്‌നാകരനെ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കും പയ്യന്നൂരിലെ ശ്രീജിത്ത് കൊടേരിയെ ചക്കരക്കല്ലിലേക്കും സ്ഥലംമാറ്റി. പാനൂരിലെ പി. ബിജുവിനെ കൂത്തുപറമ്പിലും, കതിരൂരിലെ നിജീഷിനെ വടകരയിലേക്കും, വളപട്ടണത്തെ ജിജീഷിനെ പേരാവൂരിലേക്കും, ആലക്കോട്ടെ ഷിജുവിനെ വളപട്ടണത്തേക്കും സ്ഥലംമാറ്റി. കോഴിക്കോട് സിറ്റിയിലെ കെ.എം.വര്‍ഗീസിനെ വയനാട്ടിലേക്കും മാറ്റി നിയമിച്ചു. മയ്യില്‍ എസ്.ഐ വിനേഷിനെ പരിയാരത്തേക്കും പരിയാരത്തെ ബാബുമോനെ പയ്യന്നൂരിലേക്കും മാറ്റി.

Post a Comment

0 Comments