നടിയെ അക്രമിച്ച കേസ്: സംയുക്തയും ഗീതുവും കോടതിയില്‍ ഹാജരായി


കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളായ സംയുക്താ വര്‍മയും ഗീതു മോഹന്‍ ദാസും സാക്ഷി വിസ്താരത്തിനായി കൊച്ചിയിലെ വിചാരണക്കോടതിയില്‍ ഹാജരായി. നടന്‍ കുഞ്ചാക്കോ ബോബന്‍ വിദേശത്തായതിനാല്‍ വിസ്താരത്തിനായി എത്താന്‍ സാധ്യതയില്ലെന്നാണ് സൂചന.
കൊച്ചി സിബിഐ കോടതിയില്‍ അടച്ചിട്ട മുറിയിലാണ് നടപടികള്‍. കേസില്‍ നടി മഞ്ജു വാരിയരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
ദിലീപ് അടക്കം പ്രതികളുടെ സാന്നിധ്യത്തില്‍ ആണ് സാക്ഷികളുടെ വിസ്താരം നടക്കുന്നത്. പ്രതി ദിലീപിനെതിരായ ഗൂഢാലോചനാക്കുറ്റം തെളിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നത്.
അതേസമയം,ഗായിക റിമി ടോമിയുടെ വിസ്താരം അടുത്ത ദിവസം നടക്കും. അഞ്ച് വര്‍ഷം മുമ്പ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹ മോചന കേസ് പരിഗണിച്ച കോടതി സമുച്ചയത്തിലാണ് മഞ്ജു ഇന്നലെ വീണ്ടും എത്തിയത്. അന്ന് കുടുംബ കോടതിയായി പ്രവര്‍ത്തിച്ച കോടതി മുറി പിന്നീട് പ്രത്യേക സിബിഐ കോടതിയാക്കി മാറ്റി. കേസില്‍ വനിതാ ജഡ്ജി വേണമെന്ന ആക്രമത്തെ അതിജീവിച്ച നടിയുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് സിബിഐ ജഡ്ജിയായ ഹണി എം വര്‍ഗീസിനെ പ്രത്യേക കോടതി ജഡ്ജിയായി നിയമിച്ചിട്ടുണ്ട്.

Post a Comment

0 Comments