ലേലം ചെയ്യും


കാസര്‍കോട്: ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, ട്രാഫിക്ക് യൂണിറ്റ്, ബദിയടുക്ക, ആദൂര്‍, ബേഡകം, ബേക്കല്‍, അമ്പലത്തറ, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര, ചീനേനി, വെളളരിക്കുണ്ട്, രാജപുരം പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ അതതു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ അവകാശികള്‍ ഇല്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ, കോടതി വിചാരണയിലോ ഇല്ലാത്തതും, രജിസ്‌ട്രേട് തപാല്‍ മുഖാന്തിരം നോട്ടീസ് അയച്ചിട്ടും ഉടമസ്ഥര്‍ ഹാജരാകാത്തതും, നിയമാനുസരണം അവകാശവാദം ഉന്നയിക്കാത്തുമായ 369 വാഹനങ്ങള്‍ 30 ദിവസത്തിനകം ഇ ലേലം ചെയ്യും.
വാഹനങ്ങളില്‍ എന്തെങ്കിലും തരത്തിലുളള അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. പൊതുലേലം എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ആയ ംംം.ാേെരലരീാാ ലൃരല.രീാ മുഖേന ഇലേലം ചെയ്യും.

Post a Comment

0 Comments