അമ്മമാരുടെ പ്രാര്‍ത്ഥനമതി സിപിഎം ഭസ്മമാകാന്‍- രമ്യഹരിദാസ്


പെരിയ: രക്തസാക്ഷികളുടെ അമ്മമാര്‍ ഒരുമിച്ച് പ്രാര്‍ത്ഥിച്ചാല്‍ സിപിഎം ഭസ്മമായി പോകുമെന്ന് രമ്യ ഹരിദാസ് എം.പി പറഞ്ഞു.
കല്യോട്ട് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് മഹിളാകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ കല്യോട്ട് സംഘടിപ്പിച്ച പ്രാര്‍ത്ഥിനാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നല്ലൊരു ഭക്ഷണം കിട്ടിയാല്‍ മക്കള്‍ക്കായി മാറ്റിവെക്കുന്നവരാണ് അമ്മമാര്‍. അവരുടെ ശാപം കൊലയാളികളുടെ മേല്‍ ഇടിത്തീയായി വീഴുമെന്നും അവര്‍ പറഞ്ഞു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി രതികുമാര്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, സി.കെ.ശ്രീധരന്‍, ഡി സി സി ജനറല്‍ സെക്രട്ടറി ധന്യാ സുരേഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സംസ്ഥാന സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണന്‍, ശ്രീകല, ഗീതാ നാരായണന്‍, തങ്കമണി സി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകിട്ട് മൂന്നു മണിക്ക് കല്യോട്ട് നിന്ന് സ്മൃതി യാത്ര തുടങ്ങും.

Post a Comment

0 Comments