കാസര്‍കോട്: കേരള എന്‍ജിഒ യൂണിയന് മുപ്പത്തിയാറാമത് കാസര്‍കോട് ജില്ലാ സമ്മേളനം ഫെബ്രുവരി 15, 16 തീയതികളില്‍ പടന്നക്കാട് കാര്‍ഷിക കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.
നാളെ വൈകുന്നേരം 3.30 ന് എം.രാജഗോപാലന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്, ഫെസ്റ്റോ ജില്ലാ സെക്രട്ടറി കെ.ഹരിദാസ്, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.ഹരി എന്നിവര്‍ സംസാരിക്കും. യൂണിയന് സംസ്ഥാന കമ്മറ്റി അംഗം ഇ.മുഹമ്മദ് ബഷീര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
16 ന് പ്രതിനിധി സമ്മേളനത്തിലെ ചര്‍ച്ചകള്‍ക്ക് യൂണിയന് സംസ്ഥാന സെക്രട്ടറി എന്‍.കൃഷ്ണപ്രസാദ് മറുപടി പറയും. രണ്ടു മണിക്ക് ഭരണഘടനാ സംരക്ഷണവും തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റങ്ങളും എന്ന വിഷയത്തില്‍ ഡോ.വി.പി.പി.മുസ്തഫ പ്രഭാഷണം നടത്തും.
3.30 ന് നടക്കുന്ന സുഹൃദ് സമ്മേളനം സിഐടിയു സംസ്ഥാന കമ്മറ്റി അംഗം വി.വി.പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യും. വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ജില്ലാ സെക്രട്ടറിമാര്‍ സംസാരിക്കും.
ജില്ലയിലെ 4990 യൂണിയന് അംഗങ്ങളെ പ്രതിനിധീകരിച്ച് 165 പേര് സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കാന്‍ കേരള എന്‍ ജി ഒ യൂണിയന് ജില്ലാ പ്രസിഡണ്ട് എം.ചന്ദ്രശേഖരനും ജില്ലാ സെക്രട്ടറി കെ.പി.ഗംഗാധരനും അഭ്യര്‍ത്ഥിച്ചു.
0 Comments