ഉദുമ പടിഞ്ഞാര്‍ അംബിക എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു


ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന് കീഴിലുളള ഉദുമ പടിഞ്ഞാര്‍ അംബിക എല്‍ പി സ്‌കൂളിനായി രണ്ട് ക്ലാസ്സ് മുറികളോടു കൂടി പുതുതായി നിര്‍മ്മിച്ച കെട്ടിടം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ സ്ഥാപക മാനേജര്‍ കെ വി പൊക്ലിയുടെ ഫോട്ടോ അനാച്ഛാദനവും എം എല്‍ എ നിര്‍വ്വഹിച്ചു. ക്ഷേത്ര സ്ഥാനികന്‍ കപ്പണക്കാല്‍ കുഞ്ഞികണ്ണന്‍ ആയത്താര്‍ ഭദ്രദീപം കൊളുത്തി. ഭരണ സമിതി പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കലാ കായിക, പ്രവൃത്തി പരിചയ മേളകളിലെ വിജയികളെ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലിയും, വിദ്യാഭ്യാസ അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂരും വിതരണം ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ ശ്രീധരന്‍ മുഖ്യാഥിതിയായി. പഞ്ചായത്തംഗങ്ങളായ കെ വി അപ്പു, പ്രീനാ മധു, ഭരണ സമിതി ജനറല്‍ സെക്രട്ടറി ഉദയമംഗലം സുകുമാരന്‍, ട്രഷറര്‍ കൃഷ്ണന്‍ ചട്ടംഞ്ചാല്‍, വൈസ് പ്രസിഡന്റ് പി പി ചന്ദ്രശേഖര ന്‍, അംബിക പരിപാലന സമിതി പസിഡന്റ് സി എച്ച് നാരായണന്‍, പാലക്കുന്ന് വിദ്യാഭ്യാസ സമിതി സെക്രട്ടറി പളളം നാരായണന്‍, ഉദുമ പടിഞ്ഞാര്‍ ചുളിയാര്‍ ഭഗവതി ക്ഷേത്ര പ്രസിഡന്റ് സി കെ വേണു, ഉദുമ പടിഞ്ഞാര്‍ മുഹയുദ്ദീന്‍ ജമാഅത്ത് സെക്രട്ടറി കെ കെ മുഹമ്മദ് ഷാഫി, സ്‌കൂള്‍ മാനേജര്‍ എച്ച് ഹരി, കരിപ്പോടി അംബിക എല്‍ പി സ്‌കൂള്‍ മാനേജര്‍ ശശി ആറാട്ടുകടവ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എച്ച് ഉണ്ണികൃഷ്ണന്‍, ഓ എസ് എ പ്രസിഡന്റ് രമേഷ് കുമാര്‍ കെ ആര്‍, പി ടി എ പ്രസിഡന്റ് ബി അരവിന്ദാക്ഷന്‍, മദര്‍ പി ടി എ പ്രസിഡന്റ് ശ്രീജ രാജന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക കെ രമണി സ്വാഗതവും എസ് ആര്‍ ജി കണ്‍വീനര്‍ സവിത കെ പി നന്ദിയും പറഞ്ഞു.

Post a Comment

0 Comments