കാഞ്ഞങ്ങാട്: ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.
പൂത്തക്കാലില്‍ നടന്ന പരിപാടി മടിക്കൈ ഗ്രാമപഞ്ചായത്തംഗം പി.സുശീല ഉദ്ഘാടനം ചെയ്തു. പി.വി.പ്രീത അധ്യക്ഷത വഹിച്ചു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി.അനില്‍കുമാര്‍, എ.ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. കെ.വി.നിര്‍മ്മല, കെ.വിനോദിനി, പി.പ്രസീതകുമാരി എന്നിവര്‍ സംസാരിച്ചു.
0 Comments