കരിന്തളം കുടുംബാരോഗ്യകേന്ദ്രത്തിന് കായകല്‍പ്പ അവാര്‍ഡ്


കരിന്തളം: 2019ലെ കായ കല്‍പ്പ അവാര്‍ഡ് കരിന്തളം എഒഇ ക്ക് ലഭിച്ചു. ശുചിത്വം ഗുണനിലവാരം , സേവനങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കായകല്‍പ്പം പുരസ്‌ക്കാരം നല്‍കുന്നത.് 1987 ല്‍ ഗവ: റൂറല്‍ ഡിസ്‌പെന്‍സറിയായി പ്രവര്‍ത്തനം തുടങ്ങിയ ഈ സ്ഥാപനം 1990 ല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രമായും 2018 മാര്‍ച്ച് 24ന് കുടുംബാരോഗ്യ കേന്ദ്രമായും ഉയര്‍ത്തപ്പെട്ടു.
രാവിലെ 9 മണി മുതല്‍ 6 മണി വരെ അത്യാഹിത വിഭാഗം, ഒ.പി വിഭാഗം ,ഫാര്‍മസി ,ഇ സി ജി എന്നീ സേവനങ്ങള്‍ ലഭ്യമാണ്. ആംബുലന്‍സ് സൗകര്യവും ഔട്ട് റീച്ച് ഇമ്മ്യൂണൈസേഷന്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ക്രമീകരണ ബോധവത്ക്കരണം , പ്രാഥമിക ശുശ്രൂഷ പരീശീലനങ്ങള്‍ എന്നിവ നല്‍കുന്നു.
കുടുംബാസൂത്രണ കേന്ദ്രമെന്ന നിലയില്‍ തിങ്കളാഴ്ച ശ്വാസ് ക്ലിനിക്ക് , ചൊവ്വാഴ്ച ആശ്വാസ് ,പാലിയേറ്റീവ് ക്ലിനിക്ക് ബുധന്‍ ,ജീവിത ശൈലീ രോഗനിര്‍ണ്ണയ ക്ലിനിക്ക് വ്യാഴാഴ്ച, വയോജന ക്ലിനിക്ക് വെള്ളിയാഴ്ച ,ഗര്‍ഭിണികള്‍ക്ക് ക്ലിനിക്ക് ശനിയാഴ്ച, കുട്ടികള്‍ക്ക് ഞായറാഴ്ച, മാസത്തില്‍ ഒരു തവണ കൗമാര ക്ലിനിക്ക് കണ്ണ് പരിശോധന എന്നീ സേവനങ്ങള്‍ ഇവിടെ ലഭ്യമാണ്. പൊതുജനങ്ങളുടെ പരാതി ,നിര്‍ദ്ദേശങ്ങള്‍ക്ക് പരാതി പെട്ടി സ്ഥാപിച്ചിട്ടുണ്ട്.
4 ഡോക്ടര്‍മാരും 30 ഓളം ജീവനക്കാരും ഇവിടെയുണ്ട്. ഒരു ഡോക്ടറെ പഞ്ചായത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. കിനാനൂര്‍ -കരിന്തളം പഞ്ചായത്തിന്റെ സഹായത്തോടെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടത്തുന്നു മാലിന്യ സംസ്‌ക്കരണത്തിന് മാതൃക തീര്‍ത്തുകൊണ്ട് നന്നായി നിര്‍മ്മാര്‍ജ്ജനം ചെയ്തുവരുന്നു.
രോഗികള്‍ക്ക് കുടിവെള്ള സൗകര്യം ,ടെലിവിഷന്‍ , പത്രമാസികകള്‍ ,മ്യൂസിക്ക് സിസ്റ്റം എന്നിങ്ങനെ വരുന്ന രോഗികള്‍ക്ക് ആനന്ദദായകമായും ആശ്വാസപരമായും സേവനം ചെയ്യുന്നു.
വികസനത്തിനാവശ്യമായ ഫണ്ട് ദേശീയ ആരോഗ്യ മിഷനും കിനാനൂര്‍- കരിന്തളം ഗ്രാമപഞ്ചായത്തുമാണ് നല്‍കുന്നത്. ഈ വര്‍ഷത്തെ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 2 കോടി രൂപ ആശുപത്രി കെട്ടിടത്തിനായി നീക്കിവെച്ചിട്ടുണ്ട്.
ദേശീയ ഗുണനിലവാരത്തിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അവാര്‍ഡും മികച്ച ഗുണനിലവാരത്തിനുള്ള 2019 ലെ സംസ്ഥാന ഗവണ്‍മെന്റിന്റ കാഷ് അവാര്‍ഡും തുടര്‍ച്ചയായി ആരോഗ്യ കേരളപുരസ്‌ക്കാരം കായകല്‍പം രണ്ടാം സ്ഥാനം എന്നിങ്ങനെ അംഗീകാരങ്ങളുടെ നടുവിലാണ് ഈ കുടുംബാരോഗ്യ കേന്ദ്രം. മലയോരത്തിന്റെ എല്ലാ പരാധീനതകള്‍ ഉണ്ടെങ്കിലും ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്.

Post a Comment

0 Comments