കാസര്‍കോട്: കേന്ദ്രസര്‍വ്വകലാശാല ഹിന്ദി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 21-ാം നൂറ്റാണ്ടിലെ ഹിന്ദി സാഹിത്യവും വിവിധ വിമര്‍ശനങ്ങളും എന്ന വിഷയത്തില്‍ ഫെബ്രുവരി 27-28 തീയ്യതികളില്‍ ദ്വിദിന ദേശീയ സെമിനാര്‍ നടത്തുന്നു.
കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കര്‍ണ്ണാടക സര്‍വ്വകലാശാല ഹിന്ദി വിഭാഗം മേധാവി പ്രൊഫ. സീതാറാം കെ. പവാര്‍ മുഖ്യ അതിഥി ആയിരിക്കും. കേന്ദ്ര സര്‍വ്വകലാശാല ഹിന്ദി വിഭാഗം മേധാവി ഡോ. താരു എസ്. പവാര്‍ നേതൃത്വം വഹിക്കുന്ന സെമിനാറില്‍ ഹിന്ദി വിഭാഗം അദ്യാപകരായ ഡോ. ധര്‍മ്മേന്ദ്ര പ്രതാപ് സിങ്ങ്, ഡോ. സീമാചന്ദ്രന് എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായിരിക്കും. സെമിനാറില്‍ ഹിന്ദി സാഹിത്യത്തിലെ പരിസ്ഥിതി വിമര്‍ശനം, ദളിത് വിമര്‍ശനം, ആദിവാസി വിമര്‍ശനം, സ്ത്രീ വിമര്‍ശനം, ഭിന്നലിംഗ വിമര്‍ശനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
0 Comments