ഓറിയന്റേഷന്‍ പരിപാടി നാളെ


കാസര്‍കോട്: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗീകാരമുള്ള ജില്ലയിലെ ഓര്‍ഫനേജുകള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ ക്ഷേമ സ്ഥാപനങ്ങളുടെ മാനേജമാര്‍ക്കായി നാളെ രാവിലെ പത്തിന് കാസര്‍കോട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ഓറിയന്റേഷന്‍ പരിപാടി സംഘടിപ്പിക്കും.
പരിപാടിയില്‍ ജില്ലയിലെ എല്ലാ അംഗീകൃത ഓര്‍ഫനേജുകളും വൃദ്ധസദനങ്ങളും ഉള്‍പ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങളുടെ മാനേജര്‍മാര്‍ പങ്കെടുക്കണമെന്ന് കാസര്‍കോട് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു.

Post a Comment

0 Comments