കണ്ണൂരില്‍ നിന്നും ബൈക്ക് മോഷ്ടിച്ച മൂന്നുപേര്‍ കാഞ്ഞങ്ങാട്ട് പിടിയിലായി


കാഞ്ഞങ്ങാട്: കണ്ണൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നുപേരെ ഹോസ്ദുര്‍ഗ് എസ്.ഐ എന്‍.പി രാഘവനും സംഘവും അറസ്റ്റുചെയ്തു. കൊളവയല്‍ ഇട്ടമ്മല്‍ പാലക്കിയില്‍ നിന്നും കെ.എല്‍ 13 എ കെ 9898 നമ്പര്‍ ബൈക്കുമായി ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദിഷ, പാലക്കിയിലെ ഇബ്രാഹിം ഖലീല്‍, അമ്പലത്തറ മുട്ടിച്ചരലിലെ അബ്ദുള്‍ റഹ്മാന്‍ സഫ്‌വാന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. കണ്ണൂരില്‍ നിന്നും കള്ളചാവിയുണ്ടാക്കിയാണ് ഇവര്‍ ബൈക്ക് മോഷ്ടിച്ചത്. ബാദിഷ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇവരെ ഇന്ന് ഉച്ചകഴിഞ്ഞ് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments