ഫുട്‌ബോള്‍ താരത്തിന്റെ അപകടമരണം: നാടിനെ ദുഃഖത്തിലാഴ്ത്തി


കാഞ്ഞങ്ങാട്:പാലക്കുന്ന് ഭരണി ഉത്സവത്തിന് പോകുന്നതിനിടയില്‍ ബൈക്ക് ഓട്ടോയിലിടിച്ച് ഫുട്‌ബോള്‍ താരം മരണപ്പെട്ടത് നാടിനെ ദുഃഖത്തിലാഴ്ത്തി.
ചുള്ളിക്കര കൊട്ടോടിയിലെ കൃഷ്ണന്‍ -രജനി ദമ്പതികളുടെ മകന്‍ രജീഷ് (18) ആണ് മരണപ്പെട്ടത്. ഗുരുതരായി പരിക്കേറ്റ കുടുംബൂരിലെ ജിഷ്ണു (21), ശ്രീദയാല്‍ (21) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9 മണിയോടെ ബേക്കല്‍ പാലത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്. അപകടശേഷം നിര്‍ത്താതെ പോയ ഓട്ടോറിക്ഷ പാലക്കുന്നിനടുത്തുള്ള ഒരു വീട്ടുപറമ്പില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. ബേക്കല്‍ എസ്.ഐ അജിത്ത്കുമാറും സംഘവും റിക്ഷ പിടിച്ചെടുത്തു. ഇതിന് നമ്പര്‍ പ്ലേറ്റില്ല. സഹോദരങ്ങള്‍: രമ്യ, രമേശന്‍.

Post a Comment

0 Comments