നീലേശ്വരം: ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ പോവുകയായിരുന്ന വീട്ടമ്മക്ക് കാറിടിച്ച് സാരമായി പരിക്കേറ്റു.
നീലേശ്വരം പതിക്കാലിലെ സത്യപാലന്റെ ഭാര്യ ചിന്താമണിക്കാണ് (48) കാറിടിച്ച് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തിനടുത്തുവെച്ചാണ് ഇവരുടെ ബൈക്കില്‍ കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ചിന്താമണി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
0 Comments