കൊറോണ വൈറസിനെതിരെ ജാഗ്രതയുമായി നീലേശ്വരം നഗരസഭ


നീലേശ്വരം: സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നീലേശ്വരം നഗരസഭ വിപുലമായ യോഗം ചേര്‍ന്നു.
നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത് എന്നും ജനങ്ങളില്‍ ഭീതി ഉളവാക്കത്തക്കരീതിയിലുള്ള പ്രചരണങ്ങളില്‍ നിന്നു മാറി നിന്നുകൊണ്ട് ജാഗ്രതയോടുകുടിയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കേണ്ടതെന്നും പ്രൊഫ. കെ.പി. ജയരാജന്‍ പറഞ്ഞു.
യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. നീലേശ്വരം താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ:വി.സുരേശന്‍ കോറോണ വൈറസ് പ്രതിരോധത്തിന് അറിയേണ്ടത് എന്തൊക്കെ എന്ന വിഷയത്തിലും നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ് വൈറസ് ബാധയെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.
നീലേശ്വരം നഗരസഭ തയ്യാറാക്കിയ ഹെല്‍ത്ത് ബുള്ളറ്റിന്‍ നഗരസഭാ ചെയര്‍മാന്‍ പ്രകാശനം ചെയ്തു. നഗരസഭാ പ്രദേശത്ത് മുഴുവന്‍ വീടുകള്‍ കയറി ലഘുലേഖ വിതരണം ചെയ്ത് സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തുന്നതിന് യോഗം തീരുമാനിച്ചു. മുഴുവന്‍ വാര്‍ഡുകളിലും ഡേ ബ്ലോക്ക് തിരിച്ച് ബോധവല്‍ക്കരണവും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ ശുചിത്വകമ്മിറ്റികളുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ അയല്‍ക്കുട്ടം വളണ്ടിയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡ് രൂപീകരിക്കുന്നതിനും നഗരശുചീകരണം കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ് വൈറസ് ബാധയെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ.കുഞ്ഞികൃഷ്ണന്‍, പി.എം.സന്ധ്യ, കൗണ്‍സിലര്‍മാരായ പി.കുഞ്ഞികൃഷ്ണന്‍, എറുവാട്ട് മോഹനന്‍, പി.ഭാര്‍ഗ്ഗവി, കെ.വി.ഉഷ, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ശശിധരന്‍, ജെ.എച്ച്.ഐ ശ്രീജിത്ത്.എ.വി, ബി.ബാലകൃഷ്ണന്‍, വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ സി ഡി എസ് അംഗങ്ങള്‍, താലൂക്ക്ആശുപത്രി ആരോഗ്യ വിഭാഗം ജീവനക്കാര്‍, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങി 250 ഓളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബൈര്‍.കെ.പി. സ്വാഗതവും ജെ.എച്ച്.ഐ രാജന്‍.ടി.വി നന്ദിയും പറഞ്ഞു.

Post a Comment

0 Comments