തോട്ടില്‍ കുളിക്കുന്നതിനിടെ വയോധികനെ കാട്ടുപന്നി അക്രമിച്ചു


വെള്ളരിക്കുണ്ട്: തോട്ടില്‍ കുളിക്കുകയായിരുന്ന വയോധികന് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതരം.
വെള്ളരിക്കുണ്ട് അട്ടക്കാട്ടെ കൂട്ടക്കളത്തില്‍ വെള്ളനാണ്(85) കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. ഇന്നലെ വൈകീട്ട് 3 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ തോട്ടിലേക്ക് കുളിക്കുന്നതിനിടയിലാണ് വെള്ളനെ കാട്ടുപന്നി ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കാട്ടുപന്നിയെ എറിഞ്ഞോടിച്ചു. രക്തത്തില്‍ കുളിച്ചുകിടന്ന വെള്ളനെ ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ വെള്ളനെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മലയോരത്ത് പ്രത്യേകിച്ച് വെള്ളരിക്കുണ്ട് മേഖലകളില്‍ അടുത്തകാലത്തായി കാട്ടുപന്നികളുടെ ആക്രമണം വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ വര്‍ഷം കാട്ടുപന്നിയുടെ കുത്തേറ്റ് ഒരു കര്‍ഷകന്‍ മരണപ്പെടുകയും ചെയ്തിരുന്നു. കൃഷിക്കും മനുഷ്യനും ഒരു പോലെ ഭീഷണിയാവുന്ന കാട്ടുപന്നികള്‍ക്കെതിരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെക്കണമെന്ന് നാട്ടുകാര്‍ പലവട്ടം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.

Post a Comment

0 Comments