പരപ്പ: പെട്ടിക്കടയിലിരുന്ന് സ്ത്രീകള്‍ക്ക് നേരെ ഉടടുമുണ്ട് പൊക്കി അശ്ലീചേഷ്ടകാണിച്ച മധ്യവയസ്ക്കനെ വെള്ളരിക്കുണ്ട് സി.ഐ അറസ്റ്റുചെയ്തു.
പരപ്പയില്‍ പെട്ടിക്കട നടത്തുന്ന പള്ളത്തുമലയിലെ രവി(50)നെയാണ് അറസ്റ്റുചെയ്തത്. സ്ഥിരമായി ഇയാള്‍ കടയിലിരുന്ന് യുവതികളെ നോക്കി ഉടുമുണ്ട് പൊക്കി അശ്ലീഛേഷ്ട കാണിക്കുമായിരുന്നുവത്രെ. ഇതുസംബന്ധിച്ച് പരിസരത്തെ വ്യാപാരികള്‍ ഉള്‍പ്പെടെ വെള്ളരിക്കുണ്ട് പോലീസില്‍ പരാകിനല്കിയിട്ടും നടപടിയെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സ്ത്രീകള്‍ തന്നെ വെള്ളരിക്കുണ്ട് സി.ഐക്ക് അയച്ചുകൊടുക്കുകയായിരുന്നു. ഇതുകിട്ടിയയുടന് സി.ഐ സ്ഥലത്തെത്തി രവിയെ അറസ്റ്റുചെയ്യുകയായിരുന്നു.
0 Comments