ഡല്‍ഹിയിലുള്ളത് അഭിനവ ഭാസ്‌ക്കരപട്ടേലര്‍-സക്കറിയ


കരിവെള്ളൂര്‍: രണ്ടരപതിറ്റാണ്ട് മുമ്പ് താനെഴുതിയ ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ അഭിനവകാലത്ത് യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് എഴുത്തുകാരന്‍ സക്കറിയ അഭിപ്രായപ്പെട്ടു.
തന്റെ നോവലിനെ ആസ്പദമാക്കി സുവീരന്‍ സംവിധാനം ചെയ്ത ഭാസ്‌ക്കര പട്ടേലരും തൊമ്മിയുടെ ജീവിതവും എന്ന നാടകം കണ്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടൂര്‍ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ വിധേയന്‍ എന്ന സിനിമയുടെ നാടകാവിഷ്‌കാരണമാണ് ഇന്നലെ കരിവെള്ളൂര്‍ എ.വി.സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അരങ്ങേറിയത്. പൗരത്വനിമയവും നിര്‍ഭയയും പോലുള്ള സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഭാസ്‌ക്കരപട്ടേലരുടെ കഥക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ മനസ്സില്‍കണ്ടത് അതേപടി പകര്‍ത്തുകയാണ് സംവിധായകരും നടീനടന്മാരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാസ്‌ക്കരപട്ടേലറായ ഷാജഹാന്‍ കരിവെള്ളൂരും, തൊമ്മിയായി ഡോ.ഹാരിസ് കണ്ടോത്തും, തൊമ്മിയുടെ ഭാര്യ ഓമനയായി ഷെറിന്‍ സെയ്ഫിയും തകര്‍ത്ത് അഭിനയിച്ചു.

Post a Comment

0 Comments