അധ്യാപക ഒഴിവുകള്‍


കാസര്‍കോട്: പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കുണ്ടംകുഴിയിലെ ആശ്രമം സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് 2020-21 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലികമായി എച്ച്.എസ്.എസ്.ടി., എച്ച്.എസ്.എ., എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് അധ്യാപക തസ്തികകളിലേക്ക് പ്രത്യേകം പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.
റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആശ്രമം സ്‌കൂളില്‍ പ്രധാനാധ്യാപകന്‍, എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകളിലേക്കും പരവനടുക്കം ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി., ഇംഗ്ലീഷ്, എച്ച്.എസ്.എസ്.ടി. ബോട്ടണി, എച്ച്.എസ്.എസ്.ടി., കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, എച്ച്.എസ്.എസ്.ടി. മലയാളം, എച്ച്.എസ്.എസ്.ടി. കെമിസ്ട്രി, എച്ച്.എസ്.എസ്.ടി. ഫിസിക്‌സ്,എച്ച്.എസ്.എസ്.ടി. മാത്‌സ്, എച്ച്.എസ്.എസ്.ടി. കൊമേഴ്‌സ്, എച്ച്.എസ്.എസ്.ടി. ഇക്കണോമിക്‌സ്, എച്ച്.എസ്.എസ്.ടി. സുവോളജി, എച്ച്.എസ്.എ. കണക്ക്, എച്ച്.എസ്.എ. ഫിസിക്കല്‍ സയന്‍സ്,എച്ച്.എസ്.എ. മലയാളം,എച്ച്.എസ്.എ., ഇംഗ്ലീഷ്, എച്ച്.എസ്.എ. ഹിന്ദി, എച്ച്.എസ്.എ. നാച്ച്വറല്‍ സയന്‍സ്, എച്ച്.എസ്.എ., സോഷ്യല്‍ സയന്‍സ്, എച്ച്.എസ്. എ. മ്യൂസിക് വിഷയങ്ങളിലേക്കുമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ മാര്‍ച്ച് 15 ന് അഞ്ച് മണിക്കകം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ലഭിക്കണം.

Post a Comment

0 Comments