കാളികാ ഭഗവതി ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം നാളെ മുതല്‍


കാഞ്ഞങ്ങാട്: കാളികാ ഭഗവതി ക്ഷേത്ര ശിവരാത്രി കളിയാട്ട മഹോത്സവം 21, 24, 25 തിയതികളില്‍ വിവിധ പരിപാടികളോടെ നടക്കും.
നാളെ രാവിലെ 10 മണിക്ക് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്ന് കലവറ ഘോഷയാത്ര. വൈകിട്ട് ആറിന് ദീപാരാധന തുടര്‍ന്ന് അരിത്രാവല്‍. ഏഴിന് മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര. തുടര്‍ന്ന് സംസ്ഥാന ജില്ല കലാ കായിക ഗണിത ശാസ്ത്ര മേളകളിലും മറ്റും സമ്മാനാര്‍ഹരായ ക്ഷേത്ര പരിധിയിലെ പ്രതിഭകളെ ആദരിക്കല്‍. രാത്രി പത്തിന് മഹാപൂജ, പ്രസാദ വിതരണം.
24 ന് കളിയാട്ട ദിനത്തില്‍ രാത്രി ഏഴിന് ദീപാരാധന, വിഷ്ണു മൂര്‍ത്തിയുടെ കുളിച്ച് തോറ്റം. രാത്രി 12 ന് പൊട്ടന്‍ തെയ്യം.
25 ന് ഉച്ചയ്ക്ക് 12 ന് വിഷ്ണു മൂര്‍ത്തി, ഗുളികന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും. ഒരു മണിക്ക് അന്നദാനം തുടര്‍ന്ന് വിളക്കിലരിയോടെ ഉത്സവം സമാപിക്കും.

Post a Comment

0 Comments