ഭരണി കാര്‍ത്തിക മഹോല്‍സവംനീലേശ്വരം : പാലക്കാട്ട് ചീര്‍മക്കാവ് കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി കാര്‍ത്തിക മഹോല്‍സവം 29 നും മാര്‍ച്ച് ഒന്നിനും നടക്കും.
25 ന് പ്രതിഷ്ഠാദിനം ആഘോഷിക്കും. രാവിലെ 5 ന് ഗണപതിഹോമം, തുടര്‍ന്നു വിശേഷാല്‍ പൂജകള്‍. 29 ന് തെക്കേക്കാവില്‍ ഭരണി ഉല്‍സവം. വൈകിട്ട് അഞ്ചരയ്ക്ക് നടതുറക്കല്‍, 6 ന് ദീപാരാധന, ആറരയ്ക്ക് ക്ഷേത്ര ഭജന സമിതിയുടെ ഭജന, രാത്രി 8 ന് അന്നദാനം, 10 ന് ഭരണി ഉല്‍സവം. മാര്‍ച്ച് ഒന്നിന് വടക്കേ കാവില്‍ കാര്‍ത്തിക ഉല്‍സവം.
വൈകിട്ട് 5 ന് നടതുറക്കല്‍, തുടര്‍ന്നു ദീപാരാധന. 6 ന് ക്ഷേത്ര മാതൃസമിതിയുടെ വിളക്കുപൂജ, ഏഴരയ്ക്ക് പ്രാദേശിക കലാസന്ധ്യ.
രാത്രി 10 ന് കാര്‍ത്തിക ഉല്‍സവം. പ്രാദേശിക കലാസന്ധ്യയില്‍ പങ്കെടുക്കുന്നവര്‍ പേര് നല്‍കണം. ഫോണ്‍: 9847036460.

Post a Comment

0 Comments