പ്രതിഷേധസംഗമവും പ്രതിഷേധ സദസും നാളെ


കാസര്‍കോട്: സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി.എം അബ്ദുല്ല മാലവിയുടെ കൊലപാതകം നടന്നിട്ട് 10 വര്‍ഷം പൂര്‍ത്തിയാകുന്ന ഫെബ്രുവരി 15 ന് നീതി നിഷേധത്തിന്റെ 10 ആണ്ട് എന്ന പ്രമേയത്തില്‍ പ്രതിഷേധ സംഗമവും പ്രാര്‍ത്ഥന സദളും സംഘടിപ്പിക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി മുഷ്ത്താഖ് ദാരിമി മൊഗ്രാല്‍ പുത്തൂര്‍ ട്രഷറര്‍ ഇസ്മാഈല്‍ അസ്ഹരി, വര്‍ക്കിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി എന്നിവര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
സി.എം ഉസ്താദ് കേസ് മുന്‍ധാരണയനുസരിച്ചുള്ള സി.ബി.ഐ യുടെ അന്വേഷണം തികച്ചും പ്രഹസനമാണെന്നും ഖാസിയും ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബിഐ യുടെ നിലപാട് ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വേണ്ടിയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

Post a Comment

0 Comments