കാണാതായ സെക്യൂരിറ്റി ജീവനക്കാരന്‍ മരണപ്പെട്ടു


രാജപുരം: രണ്ടുമാസം മുമ്പ് കാണാതായ സെക്യൂരിറ്റി ജീവനക്കാരന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
രാജപുരം പൈനിക്കരയിലെ മാത്യുജേക്കബ്ബാണ്(55) മരണപ്പെട്ടതായി ബന്ധുക്കള്‍ സ്ഥിരീകരിച്ചത്. എറണാകുളത്ത് സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുകയായിരുന്ന ജേക്കബ്ബിനെകുറിച്ച് ഡിസംബര്‍ 24 ന് ശേഷം യാതൊരു വിവരവും ഉണ്ടായിരുന്നില്ല. രാജപുരം തിരുനാളിന് നാട്ടിലേക്ക് വരുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെകുറിച്ച് യാതൊരുവിവരവും ഉണ്ടായിരുന്നില്ല. ഫെബ്രുവരി 10 ന് ബന്ധുക്കള്‍ രാജപുരം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം മാത്യു ജേക്കബ്ബിന്റേതാണെന്ന് സംശയം ഉണ്ടായത്. ബന്ധുക്കളെത്തി ജേക്കബ്ബിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഭാര്യ: പരേതയായ കുന്നേല്‍ സോഫി. മക്കള്‍: ജോയല്‍(വിദ്യാര്‍ത്ഥി ന്യൂസിലാന്റ്), ജോയ്‌സ്, സ്‌നേഹ (ഇരുവരും ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍).

Post a Comment

0 Comments