ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയം ദീര്‍ഘിപ്പിച്ചു


കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയിലെ ഫെബ്രുവരി 16 ന് നടത്തുവാനിരിക്കുന്ന മെഗാ തൊഴില്‍മേളയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയം ഇന്ന് രാത്രി 12 മണിവരെ ദീര്‍ഘിപ്പിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ കമ്പനികള്‍/സ്വകാര്യസ്ഥാപനങ്ങള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം ബയോഡാറ്റയുടെ നാലു കോപ്പികള്‍ സഹിതം 16 ന് രാവിലെ 9 മണിക്ക് മേളയില്‍ ഹാജരാകണം. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 9496463052, 9497295449, 9656296560. ാഷളരൗ 2020@ഴ ാമശഹ.രീാ.

Post a Comment

0 Comments