ഗള്‍ഫില്‍കൊണ്ടുപോയി ബലാത്സംഗം ചെയ്തു മൂസക്കെതിരെ കേസ്


കാഞ്ഞങ്ങാട്: ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് യുവതിയെ ഗള്‍ഫിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒന്നര വര്‍ഷത്തോളം ബലാത്സംഗം ചെയ്ത ആവി സ്വദേശിക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.
കാസര്‍കോട് സ്വദേശിനിയായ 25 കാരിയുടെ പരാതിയിലാണ് ആവിയിലെ മൂസയ്‌ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2018 ജനുവരി 1 മുതല്‍ ഒന്നരവര്‍ഷത്തോളം കാലം മൂസ തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി. ബലാത്സംഗത്തിന് പുറമെ വിശ്വാസവഞ്ചനക്കും മൂസക്കെതിരെ കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments