ഫുട്ബാള്‍ ടൂര്‍ണമെന്റ്: കാല്‍നാട്ട് കര്‍മ്മം നാളെ


പടന്നക്കാട് : പടന്നക്കാട് ആസ്പയര്‍ സിറ്റി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ കാല്‍നാട്ട് കര്‍മ്മം നാളെ വൈകീട്ട് 4 മണിക്ക് ഐങ്ങോത്ത് കലോത്സവ ഗ്രൗണ്ടില്‍ മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ പാലക്കി കുഞ്ഞഹമ്മദ് ഹാജി നിര്‍വ്വഹിക്കും.
ഫെബ്രവരി 21 മുതല്‍ മാര്‍ച്ച് 8 വരെ നടക്കുന്ന അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പ്രഗല്‍ഭ ഫുട്ബാള്‍ താരങ്ങള്‍ ഉള്‍കൊള്ളുന്ന ടീമുകള്‍ അണിനിരക്കും. കാല്‍നാട്ട് കര്‍മ്മ ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് ജോസഫ് ജനറല്‍ കണ്‍വീനര്‍ റസാക്ക് തയിലക്കണ്ടി ക്ലബ് പ്രസിഡന്റ് ടി. സത്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments