ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് സ്വാഗതസംഘമായി


നീലേശ്വരം: ഏപ്രില്‍ 23, 24 തീയ്യതികളില്‍ നീലേശ്വരത്ത് നടക്കുന്ന ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗത സംഘം രൂപീകരണയോഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗവും കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ. നായര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഢലം കമ്മിറ്റി സിക്രട്ടറി പി.വിജയകുമാര്‍ , ജില്ലാ കൗണ്‍സില്‍ അംഗം എ. അമ്പൂഞ്ഞി, മുന്‍ എം. എല്‍. എ. എം.നാരായണന്‍ , മഹിളാസംഘം ജില്ലാ സെക്രട്ടറി പി.ഭാര്‍ഗ്ഗവി എന്നിവര്‍ പ്രസംഗിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സിക്രട്ടറിയേറ്റ് മെമ്പര്‍ നരേഷ് കുമാര്‍ കുന്നിയൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിണ്ടന്റ് പ്രീത.കെ. അധ്യക്ഷത വഹിച്ചു. പി.വിജയകുമാര്‍ (ചെയര്‍മാന്‍), രമേശന്‍ കാര്യംങ്കോട്, വിജയരാജ്. സി.വി. (വൈസ് ചെയര്‍മാന്മാര്‍), പ്രദീപ് കുമാര്‍ (ജനറല്‍കണ്‍വീനര്‍), രാധാകൃഷ്ണന്‍ എ.വി, ശശിധരന്‍ .എ.വി (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തിര ഞ്ഞെടുത്തു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഭുവനേന്ദ്രന്‍ വി സ്വാഗതവും പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments