വൈസ്‌മെന്‍സ് ഇന്റര്‍നാഷണല്‍ തിരഞ്ഞെടുപ്പ്; ഫലപ്രഖ്യാപനം ഇന്ന്


കാഞ്ഞങ്ങാട്: വൈസ്‌മെന്‍സ് ഇന്റര്‍നാഷണല്‍ ഭരണസമിതി തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി. പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊറിയക്കാരന്‍ ഡോ.കിം സാംച അടക്കം മൂന്ന് പേരും ട്രഷറര്‍ സ്ഥാനത്തേക്ക് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി ടി.എം.ജോസും ഡെന്‍മാര്‍ക്കില്‍നിന്നുള്ള എറിക് ബ്രൂമുമാണ് മത്സരിച്ചത്. ഇവരില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊറിയക്കാരന്‍ ഡോ.കിം സാംചയും ട്രഷറര്‍ സ്ഥാനത്തേക്ക് വെള്ളിക്കോത്ത് സ്വദേശി ടി.എം.ജോസും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് 3 നും 5നും ഇടയില്‍ ജനീവയില്‍ വൈ.എം.സി.എയുടെ ആഗോളകേന്ദ്രത്തിലാണ് ഫലപ്രഖ്യാപനം. 74 രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന ആഗോള സംഘടയാണ് വൈസ്‌മെന്‍സ് ഇന്റര്‍നാഷണല്‍. 1844 ല്‍ ലണ്ടനില്‍ ഉടലെടുത്ത വൈ.എം.സി.എയുടെ സേവനസംഘടനകൂടിയാണ് 1922 ല്‍ ജനീവ ആസ്ഥാനമായി തുടങ്ങിയ വൈസ്‌മെന്‍സ്. 1990 ല്‍ രൂപീകൃതമായ കാഞ്ഞങ്ങാട് വൈസ്‌മെന്‍സ് ക്ലബ്ബിലെ അംഗമാണ് ടി.എം.ജോസ് താഴത്തുകുന്നേല്‍. ഭാര്യ മേരിക്കുട്ടി സൗദിയില്‍ സ്റ്റാഫ് നഴ്‌സാണ്. മകന്‍ അംജേഷ് ചെന്നൈയില്‍ എഞ്ചിനീയറും മകള്‍ അലീഷ ലണ്ടനില്‍ ദന്തഡോക്ടറുമാണ്.
image.png

Post a Comment

0 Comments