ചീമേനി തുറന്ന ജയിലിലെ ഭക്ഷണം വില്‍ക്കുന്ന വാഹനം കസ്‌ററഡിയില്‍


നീലേശ്വരം: നീലേശ്വരത്ത് ചീമേനി തുറന്ന ജയിലിന്റെ ചപ്പാത്തിയും ബിരിയാണിയും വില്‍ക്കുന്ന വാഹനത്തിന് ആവശ്യമായ രേഖകള്‍ ഇല്ല.
അനധികൃത പാര്‍ക്കിംഗ് പരിശോധിക്കാനെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ജയില്‍ വാഹനം കസ്റ്റഡിയില്‍ എടുത്തു.
ഇന്ന് രാവിലെ പതിനൊന്നരയോടെ നീലേശ്വരം ബസ്റ്റാന്റ് പരിസരത്താണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
ജില്ലാകലക്ടര്‍ വിളിച്ചു ചേര്‍ത്ത ജില്ലാ അവലോകനയോഗത്തിലെ തീരുമാനപ്രകാരമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ വി.അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയത്. നീലേശ്വരം ബസ്റ്റാന്റിനടുത്ത് മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും വിധത്തില്‍ ജയില്‍ വാഹനം നിര്‍ത്തിയിട്ട് ഭക്ഷണവില്‍പ്പന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്. ചപ്പാത്തി വാഹനത്തിന്റെ മുമ്പിലും പിന്നിലും നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വണ്ടിയുടെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് നിലവില്‍ യാതൊരു വിധ രേഖകളും ജയില്‍ വണ്ടിക്ക് ഇല്ല എന്ന് കണ്ടെത്തിയത്. ജയില്‍ വകുപ്പിന്റെ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ ഡ്രൈവര്‍ രാവിലെ ഇറങ്ങി പോയതാണെന്നും വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ലെന്നുമാണ് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഉടന്‍ കാഞ്ഞങ്ങാട് എം.വി.ഐ അനില്‍കുമാര്‍ ഗഘ.13ദ8850 എന്ന വാഹനം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വണ്ടി കളക്ടര്‍ക്ക് കൈമാറും.
എന്നാല്‍ ജയിലിനു വേണ്ടി ചപ്പാത്തിയും ബിരിയാണിയും വില്‍ക്കുന്ന ഈ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്നതാണെന്നും വണ്ടിയുടെ രേഖകള്‍ സംബന്ധിച്ച കാര്യങ്ങള്‍ തങ്ങള്‍ക്ക് അറിയില്ലെന്നും ജയില്‍ ജീവനക്കാരന്‍ ആര്‍.ടി. ഒയെ അറിയിച്ചു.

Post a Comment

0 Comments