ബൈക്കില്‍ കടത്തിയ കര്‍ണ്ണാടക മദ്യം പിടികൂടി


കാസര്‍കോട്: മഞ്ചേശ്വരം എക്‌സൈസ് ചെക് പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കൈ കാണിച്ചതില്‍ നിര്‍ത്താതെ പോയ ബൈക്കില്‍ നിന്നും എക്‌സൈസ് അധികൃതര്‍ 66 കുപ്പി കര്‍ണ്ണാടക വിദേശ മദ്യം പിടികൂടി.
പരിശോധനയ്ക്കിടയില്‍ കൈകാട്ടിയിട്ടും നിര്‍ത്താതെപോയ കെ.എല്‍ 14 എം 8048 നമ്പര്‍ ഹീറോ ഗ്ലാമര്‍ ബൈക്കിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പഴയ വാണിജ്യ നികുതി ചെക് പോസ്റ്റ് ടോക്കണ്‍ കൗണ്ടറിന് സമീപം ബൈക്ക് നിര്‍ത്തി ബാഗ് ഉപേക്ഷിച്ച് ഒരാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോഴാണ് കര്‍ണ്ണാടക മദ്യമാണെന്ന് കണ്ടെത്തിയത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ.ബി മുരളീധരന്‍. പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ ബാബു കുമാര്‍, കെ.കെ ബാലകൃഷ്ണന്‍, സി.ഇ.ഒ മനാസ് കെ.വി, വനിതാ സി.ഇ.ഒമാരായ മെയമോള്‍ ജോണ്‍ ഇന്ദിര കെ എന്നിവരാണ് മദ്യം പിടികൂടിയത്.

Post a Comment

0 Comments